Hero Image

ലോക്സഭാ തെരഞ്ഞെടുപ്പ്; ഈ പരീക്ഷകള് മാറ്റി

ന്യൂഡല്‍ഹി: മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി വെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റമെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെയ് 26ന് നിശ്ചയിച്ച പരീക്ഷ ജൂണ്‍ 16ലേക്കാണ് മാറ്റിയത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സെപ്റ്റംബർ 20 മുതൽ അഞ്ചു ദിവസങ്ങളിലാണ് സിവിൽ സർവിസ് മെയിൻ പരീക്ഷ നടക്കുക.

ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ. ഈ വര്‍ഷം സിവില്‍ സര്‍വീസില്‍ 1,056 ഒഴിവുകളും ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 20 മുതലാണ്. സിവില്‍ സര്‍വീസില്‍ കഴിഞ്ഞ വര്‍ഷം 1105 ഒഴിവുകളാണ് ഉണ്ടായിരുന്നത്.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് ക്ലിയര്‍ ചെയ്യുന്നവര്‍ക്കാണ് മെയിൻ പരീക്ഷ എഴുതാനാകുക. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് എല്ലാ വർഷവും യുപിഎസ്സി സിവിൽ സർവീസ് പരീക്ഷകൾ നടത്തുന്നത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത. പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുളള രണ്ടു പേപ്പറുകൾ ഉണ്ടാവും. രണ്ടു മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുളള സമയം. ഇതിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

READ ON APP